ഭയമേതു മില്ലാതെ
എവിടെയും പോകുവാന്‍
ഇനി നിനക്കാകില്ല മകളേ ...
പെണ്ണാണ് .... പെണ്ണാണ് ...
ഉള്ളും പുറവും പൊതിഞ്ഞു കേട്ടേണ്ടവള്‍ നീ ...
അച്ഛനെയേട്ടനെ നൂല്‍ കെട്ടിയകലത്തില്‍
മാറ്റി നിര്‍ത്തേണ്ടവള്‍ നീ ...
വില്‍ക്കുവാന്‍ വയ്യ ..
വളര്‍ത്തണം മിടുക്കിയായ് ..
നാടിന്റെ ശക്തിയായ് മാറണം നീ ...
അമ്മ തന്നുള്ളിലെ പുകയുന്ന കനലിലെ
തീയായ് മാറണം നീ ...
ഒരുനാള്‍ പിറന്നിടും
എന്നെയും നിന്നെയും
പെണ്ണായ്
ഉശിരുള്ള
പെണ്ണായ്
ഉശിരുള്ള
മനുഷ്യനായ് കാണുന്ന നാള്‍ ...
സമര്‍പ്പണം : അഭയക്ക് ... അരൂപക്ക് ....ധനലക്ഷ്മിക്ക് .... ശാരിക്ക് ..... സൌമ്യക്ക് ... റജീന ക്ക് .... സുകന്യ ദേവിക്ക് .....
നന്നയിട്ടുണ്ട് കവിത. ബ്ലോഗിൽ വന്നതിൽ സന്തോഷം; ആശംസകൾ!
ReplyDeleteബൂലോകത്തേക്ക് സ്വാഗതം.
ReplyDeleteകവിതയിലെ വിഷയം നല്ലതാണ് സംഗീത. പക്ഷെ വരികളില്‍ വിഷയത്തിന്റെ തീക്ഷ്ണത മുഴുവന്‍ വന്നില്ല എന്ന്‍ തോന്നുന്നു. ഇതിലെ ചില ഭാഗങ്ങള്‍ ശരിക്കും ഒരു ഫെമിനിയന്‍ ചിന്താധാരയിലേക്ക് പോയോ എന്നൊരു തോന്നലുമുണ്ട്. അതേ കുറിച്ച് ഒരു തര്‍ക്കമല്ല ഞാന്‍ ഉദ്ദേശിച്ചത്.
“അച്ഛനെയേട്ടനെ നൂല്‍ കെട്ടിയകലത്തില്‍
മാറ്റി നിര്‍ത്തേണ്ടവള്‍ നീ ...“
കവിതയുടെ ആദ്യവരികളില്‍ ഒരു പരിധി വരെ കോമണായ ഒരു കാര്യം അല്ലെങ്കില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരു കാര്യം അവതരിപ്പിച്ചതിന് ശേഷം പിന്നീടുള്ള വരികളില്‍ നേരെ അച്ഛനെയും ഏട്ടനെയും അടച്ചാക്ഷേപിച്ചു കളഞ്ഞു. അതോട് യോജിപ്പില്ല. ഇനി അത് അത്തരക്കാരെ മാത്രം ഉദ്ദേശിച്ച് സാമാന്യവത്കരിച്ചതല്ല എന്ന് വാദിക്കാമെങ്കില്‍
“അമ്മ തന്നുള്ളിലെ പുകയുന്ന കനലിലെ
തീയായ് മാറണം നീ ...“
ഈ വരികളില്‍ എന്ത് കൊണ്ട് അത്തരം ഒരു കാഴ്ചപ്പാട് വന്നില്ല. അച്ഛനാലും ചേട്ടനാലും നശിപ്പിക്കപ്പെടുന്ന പെണ്‍കുട്ടികള്‍ ഉണ്ടെന്നത് സമ്മതിക്കുന്നു. ആ വരികള്‍ അവരെ മാത്രം ഉദ്ദേശിച്ചുള്ളതാണെന്നാണ് വാദമെങ്കില്‍ മേല്പറഞ്ഞ അമ്മയെ പറ്റിയുള്ള വരികള്‍ എത്തുമ്പോഴാണ് ഫീമെയില്‍ ഷോവനിയം തോന്നിയത്. :) ചിലപ്പോള്‍ ഞാന്‍ ഒരു പുരുഷനായതാവാം കാരണം:) പക്ഷെ സാമാന്യവത്കരണമല്ലാത്തിടത്തോളം എല്ലായിടവും നിഷ്പക്ഷത വേണ്ടേ? രണ്ട് കവിതകളില്‍ ആയിരുന്നു ഇത് പറഞ്ഞതെങ്കില്‍ ഇത് ഞാന്‍ പറയില്ല..
പിന്നെ ചില അക്ഷരതെറ്റുകള്‍ കണ്ടു. കവിതയായത് കൊണ്ട് ശ്രദ്ധിക്കുക.
“പെണ്ണാണ് .... പെണ്ണാണ് ...
ഉള്ളും പുറവും പൊതിഞ്ഞു കേട്ടേണ്ടവള്‍ നീ ... “
ഇവിടെ കേട്ടേണ്ടവള്‍ എന്നതാണോ കെട്ടേണ്ടവള്‍ എന്നതാണോ ഉദ്ദേശിച്ചത്. ടൈപ്പിങ് എററാവും. എങ്കിലും പരമാവധി തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രമിക്കുക..
സുഗതകുമാരിയുടെ പെൺകുഞ്ഞ് 90കളിൽ എന്ന കവിതയൊക്കെ പെട്ടെന്ന് ഓർമ്മ വരുന്ന ഒന്നാണീ കവിത. വിഷയം ഭയാനകമായ ഒരു സമൂഹത്തെ കൺമുന്നിൽ കൊണ്ടുവരുന്നുണ്ട്. പ്രസംഗവും കവിതയും തമ്മിൽ ചില വ്യത്യാസം ഉണ്ട് എന്നും ഓർക്കണം
ReplyDelete