Monday 7 March 2011

ഒറ്റക്ക് ....



ബാല്യം ഒരോര്‍മ്മയാണ് ...
ഒരിക്കലും തിരികെ കിട്ടാത്ത 
നന്മകളുടെ ബാക്കി ...

കൌമാരം , 
യൌവ്വനത്തെ ഓവര്‍ ലാപ്പു ചെയ്യുന്ന 
കുഞ്ഞൊരു വൃത്തമാണ് ... 
ഭൂമി പോലെ 
ഉരുണ്ടതെന്നും
പരന്നതെന്നും 
പരക്കെ പറഞ്ഞിരുന്ന ചില ഓര്‍മ്മകള്‍ ... ! 

നാളെ വാര്‍ദ്ധക്യം 
ഒരൂന്നു വടിയായി വിരല്‍ പിടിക്കും ...
ഒറ്റക്കാക്കും ...
ഒറ്റക്ക് ....

5 comments:

  1. കവിത നന്നായിട്ടുണ്ട്. ബ്ലോഗിൽ വന്നതിൽ സന്തോഷം; ആശംസകൾ!

    ReplyDelete
  2. ബ്ലോഗില്‍ കാണാന്‍ കഴിയുന്നതില്‍ സന്തോഷം. കവിത നന്നായിട്ടുണ്ട്. ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നു.

    ReplyDelete
  3. മനുഷ്യാവസ്ഥയെ ചെറുതുണ്ടങ്ങളിൽ ഒതുക്കി, എന്നാലും ഈ ക്രിസ്പാക്കലിനിടയിലും കവിത വാചാലമാക്കി ഒന്നുകൂടി മുറുക്കി ടൂൺ ചെയ്യാമായിരുന്നു.

    ReplyDelete